NEWS
കൊല്ലത്ത് കന്യാസ്ത്രീ ജീവനൊടുക്കി
16/09/2025 10:40 AM IST
nila

കൊല്ലത്ത് കന്യാസ്ത്രീയെ മഠത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് മധുര സ്വദേശിനിയായ മേരി സ്കൊളാസ്റ്റിക്ക(33) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്കാണ് സംഭവം. കൊല്ലം നഗരത്തിലെ ശങ്കേഴ്സ് ആശുപത്രിക്ക് സമീപമുള്ള ആരാധനാലയത്തിലാണ് ഇവരെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൂന്ന് വർഷമായി ഈ മഠത്തിലെ അന്തേവാസിയാണ് മേരി സ്കൊളാസ്റ്റിക്ക. രണ്ട് ദിവസം മുമ്പ് ഇവരുടെ ബന്ധുക്കൾ മഠത്തിൽ എത്തിയിരുന്നു. സ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും ലഭിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. ഇവർ ഡിപ്രഷന്റെ അവസ്ഥയിലായിരുന്നുവെന്നാണ് ആത്മഹത്യാക്കുറിപ്പിൽ നിന്നുമുള്ള വിവരം.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











